ആലപ്പുഴ: ജില്ലയിലെ സ്വകാര്യ ടവര്‍ കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍, ടാറ്റാ, റിലയന്‍സ് കമ്പനികളിലെ ടെക്നിക്കല്‍ ജീവനക്കാരുടെ ശമ്പളഘടന പരിഷ്കരിക്കാന്‍ തയ്യാറാകണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂര്‍ സംഘം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്ക് തുച്ഛമായ ശമ്പളം നല്കി പരമാവധി സമയം ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കുന്നു. ജീവനക്കാരുടെ പ്രശ്നങ്ങളില്‍ തൊഴില്‍ മന്ത്രാലായത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഖജാന്‍ജി ബിനീഷ് ബോയ്, ജില്ലാജോയിന്റ് സെക്രട്ടറി സി. ഗോപകുമാര്‍, ജെ. ജയേഷ്, ജി. രതീഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി സി. ജി. ഗോപകുമാര്‍ (പ്രസിഡന്റ്), എസ്. ശ്രീകുമാര്‍, വി. ബിജു, ജെ. സുമേഷ്, (വൈസ് പ്രസിഡന്റുമാര്‍), ജെ. ജയേഷ്, (സെക്രട്ടറി), ജി. രതീഷ്, ആര്. അനീഷ് (ജോ. സെക്രട്ടറിമാര്‍), എസ്. സുരേഷ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: