കോഴിക്കോട്: മലപ്പുറത്ത് സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും പൊതുസ്ഥാനാര്ത്ഥിയാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് .
ലീഗും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ സഖ്യമാണ് മലപ്പുറത്ത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പി.കെ. കുഞ്ഞാലിക്കുട്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലൂടെ അവിശുദ്ധ സഖ്യം മറനീക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കാന്‍ ലീഗും സിപിഎമ്മുമായി ഉണ്ടാക്കിയ സഖ്യം ഇപ്പോഴും തുടരുകയാണ്.
യുഡിഎഫില്‍ നിന്ന് മാറി സിപിഎം പാളയത്തില്‍ എത്താനുള്ള ലീഗിന്റെ ശ്രമമാണ് ഈ സഖ്യത്തിന് പിന്നില്‍. സിപിഐയുടെ ഭീഷണി നേരിടാനാണ് സിപിഎം ലീഗിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: