കടുത്തുരുത്തി: പെരുവ ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വികസന പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 5 കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.പെരുവ ഗവ. ബോയ്സ് ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗം, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എന്നീ വിഭാഗങ്ങള്‍ക്കെല്ലാം ഹൈടെക് പഠനസാഹചര്യവും ആധുനിക നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുന്ന സമഗ്രവികസന പദ്ധതിയാണ് പെരുവ ഗവ. സ്കൂളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. ജോസ് കെ.മാണി എം.പി. രക്ഷാധികാരിയും മോന്‍സ് ജോസഫ് എം.എല്‍.എ. ചെയര്‍മാനുമായിട്ടുള്ള സ്കൂള്‍ വികസന സമിതിക്ക് യോഗം രൂപം നല്കി. 101 അംഗ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയും 15 അംഗ കര്‍മ്മസമിതിയും രൂപീകരിച്ചു. പൊതുമരാമത്ത് ബില്‍ഡിംഗ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്കൂള്‍ കെട്ടിടനിര്‍മ്മാണം സംബന്ധിച്ച് പ്രാഥമിക എസ്റ്റിമേറ്റിന് രൂപം നല്‍കിയിട്ടുണ്ട്. ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ടെക്നിക്കല്‍ കമ്മറ്റിയുടെ അടിയന്തിര യോഗം 22 ന് രാവിലെ 10ന് പെരുവ സ്കൂളില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: