പുറക്കാടും നീര്‍ക്കുന്നത്തും കടല്‍ക്ഷോഭം രൂക്ഷം

Tuesday 21 March 2017 9:26 pm IST

അമ്പലപ്പുഴ: പുറക്കാടും നീര്‍ക്കുന്നത്തും കടല്‍ക്ഷോഭം രൂക്ഷം. പുറക്കാട് ഒരു വീട് തകര്‍ന്നു. നീര്‍ക്കുന്നത്ത് അഞ്ച് വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍. പുറക്കാട് കരൂര്‍ മോഹന്‍ദാസിന്റെ വീടാണ് തകര്‍ന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നീര്‍ക്കുന്നം പുതുവല്‍ ശാന്തകുമാരന്‍, ദിലീപ്, സുഗതന്‍, ബാലചന്ദ്രന്‍, പുരുഷന്‍ എന്നിവരുടെ വീടുകള്‍ ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇന്നലെ ഉച്ചയോടെയാണ് അപ്രതീക്ഷിതമായി കടല്‍ രൂക്ഷമായത്. കരയിലേക്ക് അടിച്ചു കയറിയ തിരമാലകള്‍ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. വീട്ടുപകരങ്ങള്‍ ഒഴുകി പോകുകയും ചെയ്തു. നിലവില്‍ കടല്‍ക്ഷോഭത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട നൂറുകണക്കിന് കുടുമ്പങ്ങള്‍ പുനരധിവാസം നടപ്പാകാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞു വരവേയാണ് വീണ്ടും ഭീതിവിതച്ച് കടല്‍ രൂക്ഷമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.