എരുമേലി: നവകേരള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കുന്ന ബജറ്റ് എരുമേലി ഗ്രാമപഞ്ചായത്ത് യോഗത്തില്‍ അവതരിപ്പിച്ചു. 22,55,99,707 രൂപ വരവും, 22,33,31,000 രൂപ ചിലവും, 2268807 രൂപ മിച്ചവും വരുന്ന ബജറ്റ്് വൈസ്പ്രസിഡന്റ് ഗിരിജമോള്‍ ആണ് അവതരിപ്പിച്ചത്. എല്ലാവര്ക്കും വീട്, ഭൂമി, ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പൊതുവിദ്യാഭ്യാസം എന്നിവയാണ് നവകേരള പദ്ധതികളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മാലിന്യ സംസ്കരണം-ഒരു കോടി, പുതിയ ബസ്സ്റ്റാന്‍ഡ്, ടാക്സി സ്റ്റാന്‍ഡ്, ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിന് 2.5 കോടി. മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലക്സ് പുനര്‍നിര്‍മ്മാണം, ബസ് വെ,കെട്ടിട സമുച്ചയ നവീകരണം, മുട്ടപ്പള്ളി സബ് സെന്റര്‍ സി.എച്ച്.സിയായി ഉയര്‍ത്തല്‍ – 3.5 കോടി. മുക്കൂട്ടുതറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം – 50 ലക്ഷം.എസ്.സി/ എസ്.റ്റി വിഭാഗങ്ങളുടെ അടിസ്ഥാന വികസനത്തിന് – 60 ലക്ഷം. പഞ്ചായത്തുകളുടെ റോഡ് വികസനത്തിന്- 2 കോടി. കുടുംബശ്രീ സഹായം – 10 ലക്ഷം. തൊഴിലുറപ്പ് പദ്ധതിക്ക് – 2 കോടി. കുടിവെള്ളം – 25 ലക്ഷം. തുടങ്ങിയ പദ്ധതികള്‍ക്കാണ് പഞ്ചായത്ത് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: