ബസ് സര്‍വീസുകള്‍ നിര്‍ത്തി: യാത്രക്കാര്‍ ദുരിതത്തില്‍

Tuesday 21 March 2017 9:28 pm IST

തുറവൂര്‍: കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തി. യാത്രാക്ലേശം രൂക്ഷം. ചേര്‍ത്തലയില്‍ നിന്ന് കുമ്പളങ്ങി പാലം വഴിയുള്ള സര്‍വീസുകളാണ് നഷ്ടത്തിന്റെ പേരില്‍ നിറുത്തലാക്കുന്നത്. തീരദേശ മേഖലയെ എറണാകുളം ജില്ലയുമായി ബന്ധിപ്പിക്കുന്ന ഏറെ തിരക്കുള്ള റുട്ടില്‍ നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സര്‍വീസാണ് നിര്‍ത്തലാക്കിയത്. കുമ്പളങ്ങി പാലം ഗതാഗതത്തിന് തുറന്നു കൊടുത്തപ്പോള്‍ ആരംഭിച്ച സര്‍വീസാണ് മുടങ്ങിയത്. തൈക്കാട്ടുശേരി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തപ്പോള്‍ നാലോളം ബസുകള്‍ ഇതുവഴി സര്‍വീസ് ആരംഭിച്ചിരുന്നു. ഏറെ താമസിയാതെ ഈ സര്‍വീസുകളും നിര്‍ത്തലാക്കി. സ്വകാര്യ ബസ് ഉടമകളെ സഹായിക്കാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നീക്കമാണ് സര്‍വീസ് റദ്ദാക്കലിന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മാക്കേക്കവ് തൈക്കാട്ടുശേരി പാലം വഴി തോപ്പുംപടി, ചെല്ലാനം എന്നിവിടങ്ങളിലേക്ക് നടത്തിയിരുന്ന സര്‍വീസുകള്‍ എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. സര്‍വീസ് റദ്ദാക്കല്‍ പിന്‍വലിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.