പാലാ: ഐങ്കൊമ്പ് പാറേക്കാവിലെ മീനഭരണി മഹോത്സവത്തിന് 25ന് കൊടിയേറി 30ന് ആറാട്ടോടെ സമാപിക്കും. 25ന് വൈകിട്ട് 5.30ന് കൊടിയേറ്റ്, 7ന് മാതൃശക്തിയുടെ തിരുവാതിരകളി, 8ന് നൃത്താഞ്ജലി, 26ന് രാവിലെ 7.30ന് പന്തീരടിപൂജ, നവകം, 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 5മുതല്‍ നാരായണീയ പാരായണം, 7ന് ഹിന്ദുധര്‍മ്മ പരിഷത്ത്. ക്ഷേത്രം പ്രസിഡന്റ് ഡോ.എന്‍.കെ.മഹാദേവന് അദ്ധ്യക്ഷത വഹിക്കും. ഗോപാലകൃഷ്ണ വൈദിക് ഉദ്ഘാടനം ചെയ്യും. 9മുതല്‍ കൊടിക്കീഴില്‍ വിളക്ക്. 27ന് രാവിലെ 8ന് കലശാഭിഷേകം, ശ്രീബലി എഴുന്നള്ളിപ്പ്, 12ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് ഹരിചന്ദനം നാരായണീയ സംഗമം,സമൂഹ നാരായണീയ പാരായണം, വിളക്കിനെഴുന്നള്ളിപ്പ്, 28ന് രാവിലെ 8ന് കലശാഭിഷേകം, ശ്രീബലി എഴുന്നള്ളിപ്പ്, 12ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് സംഗീതസദസ്സ്, 29ന് രാവിലെ 8ന് കലശാഭിഷേകം, 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 12ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 4ന് മണക്കാട്ടില്ലത്തേക്ക് എഴുന്നള്ളിപ്പ്, 4.30ന് കൊല്ലപ്പിള്ളി എസ്എന്‍ഡിപി ഗുരുമന്ദിരത്തിങ്കല് സ്വീകരണവും സമൂഹപറയും. 7ന് താലപ്പൊലി, കാഴ്ചശ്രീബലി, 9ന് പൗരാണിക ഭജന, 11ന് പള്ളിവേട്ട, 30ന് മീനഭരണി ആറാട്ടുത്സവം, 7.30ന് മുതല്‍ പൊങ്കാല, പൊങ്കലസമര്പ്പണം, 9.30ന് കാഴ്ചശ്രീബലി, 1ന് ഓട്ടന്തുള്ളല്, 4ന് ആറാട്ടിന് സ്വീകരണം, 10ന് കൊടിയിറക്ക്, കലശപൂജ, ദീപാരാധന, 10മുതല്‍ നിറച്ചാര്‍ത്ത്, നാട്ടരങ്ങ് എന്നിവയാണ് പരിപാടികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: