ഫാനുകളും നിശ്ചലം; മെഡിക്കല്‍ കോളേജില്‍ വെന്തുരുകി രോഗികള്‍

Tuesday 21 March 2017 9:30 pm IST

മുളങ്കുന്നത്തുകാവ്: കൊടിയ ചൂടില്‍ വെന്തുരുകി കുട്ടികളും രോഗികളും. മെഡിക്കല്‍കോളജ് ആശുപത്രി ഒ പി ബ്ലോക്കിലാണ് ഈ അവസ്ഥ. ഫാന്‍ സൗകര്യം ഇല്ലാത്താണ് ഇതിന് കാരണം. ദിനം പ്രതി ആയിരകണക്കിനെ രോഗികളാണ് ഒ.പി ടിക്കറ്റ് എടുക്കാന്‍ എത്തുന്നത്. ഒ പി ടിക്കറ്റുകള്‍ വിതരണം ആരംഭിക്കുന്നതിന് മുമ്പ് രാവിലെ ഏഴിന് തന്നെ രോഗികള്‍ എത്തിതുടങ്ങിയിരിക്കും. മണിക്കൂറുകളോളം ക്യൂ നിന്നാണ് ഒ പി ടിക്കറ്റ് എടുക്കുന്നത്. എട്ട് ഫാനുകള്‍ ഈ ബ്ലോക്കില്‍ സഥാപിച്ചിട്ടുണ്ടങ്കിലും നാളുകളായി ഇവ പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ തന്നെയാണ് സീലുകള്‍ വെയ്ക്കുന്ന സഥലവും. ബിപിഎല്‍, ആര്‍എസ് ബിവൈ, എപിഎല്‍, ഗര്‍ഭിണികള്‍, തലോലം എന്നീ പദ്ധതികള്‍ക്കും രജിസട്രേഷന് ഇവിടെ തന്നെയെത്തണം. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ ഏറേനേരം കാത്തു നില്‍ക്കുമ്പോള്‍ ചൂടിന്റെ കാഠിന്യംമൂലം കുട്ടികള്‍ വാവിട്ട് കരുയുന്ന കാഴ്ച നിത്യസംഭവമാണ്. മുതിര്‍ന്നവരുടെയും അവസഥ മറിച്ചല്ല. ആവശ്യമായ ഫാനുകള്‍ സഥാപിക്കണമെന്നുള്ള ആവശ്യം ഇതിനാല്‍ ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.