സ്വകാര്യവ്യക്തി തോട് കൈയേറി പാലം നിര്‍മ്മിക്കുന്നതായി പരാതി

Tuesday 21 March 2017 9:30 pm IST

എരുമേലി: മറ്റന്നൂര്‍ക്കരയില്‍ സ്വകാര്യവ്യക്തി തോട് കൈയേറി പാലം നിര്‍മ്മിക്കുന്നതായി പരാതി. എരുമേലി-റാന്നി റോഡില്‍ മറ്റന്നൂര്‍ക്കരയ്ക്കും ശ്രീനി പുരത്തിനും ഇടയ്ക്ക് എസ്എന്‍ഡിപി മന്ദിരത്തിനു മുന്‍വശത്താണ് അനധികൃത നിര്‍മ്മാണം. സ്വകാര്യവ്യക്തി വാങ്ങിയ സ്ഥലത്തേക്ക് വഴി ഉണ്ടാക്കാനായിട്ടാണ് നീരൊഴുക്കു പോലും തടസ്സപ്പെടുത്തി തോടും, തോട്ടുപുറമ്പോക്കും കൈയേറി പാലം നിര്‍മ്മിക്കുന്നത്. നിലവില്‍ ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള റോഡില്‍, കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിക്കാന്‍ പിഡബ്ല്യൂഡി എക്‌സി.എഞ്ചിനീയുടെ അനുമതി മാത്രം വാങ്ങിയാണ് ഇത്തരത്തില്‍ കൈയേറ്റം നടത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ബിജെപി എരുമേലി വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷണനാണ് എരുമേലി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.