എരുമേലി: എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സാമൂഹിക ആരോഗ്യകേന്ദ്രം ശുചീകരിച്ചു. പെരുനാട് ബിലീവേഴ്സ് ചര്‍ച്ച് കാര്‍മ്മല്‍ എന്‍ജിനീയറിങ് കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളെത്തിയത്. പുനര്‍ജനി പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം. സര്‍ക്കാര്‍ ആശുപത്രിയിലെ പഴയ കട്ടിലും, മേശയും, കസേരകളും സ്റ്റാന്റുകളും വിദ്യാര്‍ഥികള്‍ പെയ്ന്റ് ചെയ്ത് മനോഹരമാക്കി. പത്ത് വിദ്യാര്‍ഥികളും അധ്യാപകരായ കിരണ്‍ കൃഷ്ണ , സുമേഷ് എന്‍.പിള്ള എന്നിവരും ചേര്‍ന്നാണ് പെയ്ന്റിംഗ് നടത്തിയത്. കഴിഞ്ഞ ദിവസം എരുമേലിയിലെത്തിയ ഇവര്‍ കവുങ്ങും കുഴി ജൈവ സംസ്കരണ പ്ലാന്റിലെ മാലിന്യങ്ങള്‍ വേര്‍തിരിച്ചിരുന്നു. ഇനിയും നാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: