സിപിഎം നിലപാടിനെതിരെ ജനകീയപ്രതിരോധം തീര്‍ക്കും: ബിജെപി

Monday 12 June 2017 7:04 am IST

കോഴിക്കോട്: ബിജെപി നഗരസഭാ കൗണ്‍സിലറും ചീഫ് വീപ്പുമായ ഇ. പ്രശാന്ത ്കുമാറിനെ കയ്യേറ്റം ചെയ്ത സിപിഎം കൗണ്‍സിലര്‍മാരുടെ നടപടിയില്‍ ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ എന്നിവര്‍ പ്രതിഷേധിച്ചു. കോര്‍പ്പറേഷന്‍ തെരുവ് വിളക്ക് കരാര്‍ അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നവരെ അക്രമിച്ച് കീഴ്‌പ്പെടുത്തുന്ന സിപിഎം നടപടിക്കെതിരെ ജനകീയ പ്രതിരോധം ഉയര്‍ത്തും. അഴിമതിക്കാരെ രക്ഷിക്കുന്നതിനായി സിപിഎം കൗണ്‍സിലര്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനം ജനാധിപത്യത്തിന് നിരക്കാത്തതാണ്. അഴിമതിക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്ന മേയറുടെ നടപടി അപമാനകരമാണ്. കൗണ്‍ സില്‍ ഹാള്‍ സംഘര്‍ഷഭൂമിയാക്കി ശ്രദ്ധതിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നത്. കോര്‍പ്പറേഷനെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ സിപിഎമ്മിനെതിരെ നഗരവാസികളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താന്‍ ബിജെ പി തയ്യാറാകുമെന്നും ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.