തേക്കടി പുഷ്പമേള ഏപ്രില്‍ 1 മുതല്‍ 23 വരെ .

Tuesday 21 March 2017 9:54 pm IST

കുമളി: പതിനൊന്നാമത് തേക്കടി പുഷ്പമേള ഏപ്രില്‍ 1മുതല്‍ 23 വരെ കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. കുമളി ഗ്രാമപഞ്ചായത്ത്, തേക്കടി അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി, മണ്ണാര്‍ത്തറയില്‍ ഗാര്‍ഡന്‍സ് കൂടാതെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെയും സഹാകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇരുപത്തി രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മേളയില്‍ ബാംഗ്ലൂര്‍, പൂന എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന പൂച്ചെടികള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാകും. ഇരുപത്തിയേഴായിരം ചതുരസ്ത്ര അടിവിസ്തീര്‍ണ്ണത്തില്‍ ഒരുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പുഷ്പമേളയാണ് കുമളിയില്‍ ഒരുങ്ങുന്നത്. പുഷ്പാലങ്കര മത്സരം, കാര്‍ഷികവിള പ്രദര്‍ശനം, നേച്ചര്‍, വൈല്‍ഡി ലൈഫ് ഫോട്ടോപ്രദര്‍ശനം,കാരിച്ചേക്കര്‍ ഷോ,ഭക്ഷ്യമേള,സൗന്ദര്യ മത്സരം,ചിത്രരചന മത്സരം,പാചകമത്സരം എന്നിവ കൂടാതെ ഫാംടൂറിസം,ജൈവകൃഷി,മഴവെളള സംഭരണം, ലഹരിവിമുക്ത കലാലയം, സ്ത്രിസുരക്ഷ,പൂത്തോട്ട നിര്‍മ്മാണം എന്നിവയില്‍ ഒരോദിവസവും സെമിനാറുകള്‍ നടത്തപ്പെടും. മേളയുടെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് വൈകിട്ട് 5ന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും.6ന് നടക്കുന്ന വൈദ്യുതി സംരക്ഷണ സെമീനാര്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, വനിതാകമ്മീഷന്‍ പ്രമീളദേവി, തേവരകോളേജ് ബോട്ടണിവിഭാഗം പ്രഫസര്‍ ജേക്കബ് വഗീസ് പുന്തറ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ടൂറിസംസ്റ്റഡീസ് ഡയറക്ടര്‍ ഡോ. റോബിനെറ്റ് ജേക്കബ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറുകളില്‍ ക്ലാസ് നയിക്കും. ഏപ്രില്‍ 23 വരെ നടക്കുന്ന തേക്കടി പുഷ്പമേളിയില്‍ എല്ലാദിവസവും വൈകുന്നേരങ്ങളില്‍ പ്രൊഫഷണല്‍ സമിതികള്‍ അവതരിപ്പിക്കുന്ന ഗാനമേളകള്‍, മെഗാഷോ, നാടന്‍ കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറും. സമാപന സമ്മേളനം ടൂറിസം ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയും.യോഗത്തില്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍..എ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി എം.പി.ജോയ്‌സ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.