നെടുങ്കണ്ടം: വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയില്‍. രാജാക്കാട് വക്കസിറ്റി പൈങ്കുളംകുന്നേല് ജോയി മകന് ബോബിന് (27) അറസ്റ്റിലായത്. ഇന്നലെ രാവിലെ 11 മണിയോടെ ഉടുമ്പന്‍ച്ചോല എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് റെയ്ഡ് നടത്തിയത്. വീട്ടിനുള്ളില്‍ ചാരായം വാറ്റിക്കൊണ്ടിരുന്നപ്പോഴാണ് പ്രതി പിടിയിലായത്. 20 ലിറ്റര്‍ വാറ്റ് ചാരായവും 150 ലിറ്റര്‍ കോടയും മറ്റു വാറ്റുപകരണങ്ങളും ഗ്യാസ് കുറ്റിയും സ്റ്റൗവും പിടിച്ചെടുത്തു. ഭാര്യയും രണ്ടു മക്കളും ഉണ്ട് അവര്‍ വീട്ടില്‍ ഇല്ലായിരുന്നു. അടുത്ത സുഹൃത്തിന്റെ കല്യാണ അവശ്യത്തിനാണ് വാറ്റിയതെന്നു പ്രതിപറഞ്ഞതായി അറിയുന്നു.
സമീപ കാലത്ത് നടന്ന വലിയ റെയ്ഡ് ആണ് ഇത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി ജി രാധാകൃഷ്ണന്, എസ് ശ്രീകുമാര്‍, ലിജോ ജോസഫ്, വി ജെ ജോഷി. തഹസില്‍ മുഹമ്മദ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: