തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം

Tuesday 21 March 2017 9:57 pm IST

തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ 20 ആരംഭിച്ച് 29 ന് സമാപിക്കും. 20ന് രാവിലെ 7.30ന് പന്തീരടിപൂജ, 8.30ന് യോഗീശ്വരപൂജ,11.15ന് ഉച്ചപൂജ 11.30ന് ഉച്ചശീവേലി. വൈകിട്ട് നാലിന് നടതുറക്കല്‍ 6.30ന് ദീപാരാധന 7ന് ബലിക്കല്‍പുര നമസ്‌കാരം ഭഗവാന് നെയ്കിണ്ടി സമര്‍പ്പണം,രാത്രി 8 നും 8.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആമല്ലൂര്‍ കാവനാട് വാസുദേവന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.21ന് രാവിലെ 8.30ന് ശ്രീഭൂതബലി, 9 മുതല്‍ 12.30ന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്, തുടര്‍ന്ന്    പ്രസാദഊട്ട്, 2ന് ചാക്യാര്‍കൂത്ത്, 4.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന,ശ്രീഭൂതബലി,9.30 മുതല്‍ കൊടിപ്പുറത്ത് വിളക്ക്. 22ന് രാവിലെ 8.30ന് ശ്രീഭൂതബലി,9 മുതല്‍ 12.30 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 1.ന് പ്രസാദഊട്ട്. 2ന് ചാക്യാര്‍കൂത്ത് 4.30 മുതല്‍ 6.30ന് കാഴ്ചശ്രീബലി, തുടര്‍ന്ന് ദീപാരാധന, രാത്രി 9ന്    വിളക്കിനെഴുന്നള്ളിപ്പ് 23ന് രാവിലെ    9.00 മുതല്‍ 12.30 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്.1.00ന് പ്രസാദഊട്ട്. 2 മുതല്‍ 4 വരെ ചാക്യാര്‍കൂത്ത്,4.30 മുതല്‍ 6.30 വരെ കാഴ്ചശ്രീബലി, 6.30ന് ദീപരാധന സമര്‍പ്പണം, 7.15 മുതല്‍ 8.45, അത്താഴപൂജ, അത്താഴശിവേലി, ശ്രീഭൂതബലി. രാത്രി 9.00ന് വിളക്കിനെഴുന്നള്ളിപ്പ്, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, മേളം. 24ന് രാവിലെ 8.30ന് ശ്രീഭൂതബലി, 9മുതല്‍ 12.30 ശ്രീഭൂതബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, 2 മുതല്‍ 4 ചാക്യാര്‍കൂത്ത് വൈകിട്ട് 4.00 നടതുറക്കല്‍, 4.30 മുതല്‍ 6.30വരെ കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7.15 മുതല്‍ 8.45വരെ    അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി, 9.00ന്    വിളക്കിനെഴുന്നള്ളിപ്പ്, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, മേളം.. 25ന് രാവിലെ 9 മുതല്‍ 12.30 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 1ന് പ്രസാദഊട്ട്, 2 മുതല്‍ 4 വരെ ചാക്യാര്‍കൂത്ത്, 4.30 മുതല്‍ 6.30 വരെ കാഴ്ചശ്രീബലി, 6.30വരെ ദീപാരാധന, 7.15 മുതല്‍ 8.45 വരെ അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി, 9ന് വിളക്കിനെഴുന്നള്ളിപ്പ്, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, മേളം. 26 ന് രാവിലെ 9മുതല്‍ ഒന്ന് വരെശ്രീഭൂതബലി എഴുന്നള്ളിപ്പ്.1.15ന് പ്രസാദഊട്ട,2ന് ചാക്യാര്‍കൂത്ത് 3.30ന്    മൈലക്കൊമ്പ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. വൈകിട്ട് 6ന്‌മൈലക്കൊമ്പ് ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ്, നിവേദ്യം, പൂജ, ക്ഷേത്രത്തില്‍ ദീപാരാധന, അത്താഴപൂജ, രാത്രി 7.30ന് മൈലക്കൊല്‍പ്പ് വിളക്ക് ട്രിപ്പിള്‍ തായമ്പക. 12ന് റസ്റ്റ് ഹൗസ് ജംഗ്ഷനില്‍ എതിരേല്‍പ് വിളക്ക് 1.30ന് ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിച്ചശേഷം വിളക്കിനെഴുന്നള്ളിപ്പ്. 27ന് രാവിലെ 9മുതല്‍ 1വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്,1.15ന്    ഉച്ചപൂജ, ഉച്ചശീവേലി 1.30ന് പ്രസാദഊട്ട്, 2ന് ചാക്യാര്‍കൂത്ത്, 4.15ന് കാരിക്കോട് ഭഗവതിക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് 5.30ന് കാരിക്കോട് കോട്ടക്കകം ക്ഷേത്രത്തില്‍ പറവച്ച ശേഷം ഭഗവതിക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ്, 7.30ന് കാരിക്കോട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും തിരിച്ച് എഴുന്നള്ളിപ്പ്. 9ന് കാഞ്ഞിരമറ്റം കവലയില്‍ എതിരേല്പ് വിളക്ക്, 12.30ന് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കവലയില്‍ എതിരേല്പ് വിളക്ക്. 2.30ന് ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിച്ചശേഷം വിളക്കിനെഴുന്നള്ളിപ്പ് അരങ്ങില്‍ 1.30 മുതല്‍ 3 വരെ ബാലഗോകുലം അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും നൃത്തശില്പവും, 3 മുതല്‍ 4 വരെ ഓട്ടന്‍തുള്ളല്‍, 6.30 മുതല്‍ 7 വരെ അഷ്ടപദകച്ചേരി. 28ന് രാവിലെ 9ന്ഉത്സവബലി, 10 മുതല്‍ ഉത്സവബലി ദര്‍ശനം, ഉത്സവബലി ദര്‍ശന സമയത്ത് ശ്രീകൃഷ്ണഭഗവാന്റെ തിരുമുമ്പില്‍ നാണയപ്പറ നിറയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 11.30 മുതല്‍ പ്രസാദഊട്ട്, 2.30 മുതല്‍ ചാക്യാര്‍കൂത്ത്, 4മുതല്‍ 6.30 വരെ കാഴ്ചശ്രീബലി, 6.30ന് ദീപാരാധന 7.15 മുതല്‍ 8.45വരെ     അത്താഴപൂജ, അത്താഴശിവേലി, ശ്രീഭൂതബലി, 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ് 2.30ന് നാദസ്വരം, 3.30ന്    തിരുമുമ്പില്‍ വലിയകാണിക്ക, 3.30ന് ഇറക്കി എഴുന്നള്ളിപ്പ്. 29ന് 8ന് ചാക്യാര്‍കൂത്ത് 9ന് നട അടയ്ക്കല്‍, വൈകിട്ട് 4ന് നടതുറക്കല്‍, 6.30ന്    ആറാട്ട് ബലി, ആനയൂട്ട് 7ന്ആറാട്ട് പുറപ്പാട് ആറാട്ട് കടവില്‍: ആറാട്ട്  പന്തീരടി പൂജ, ദീപാരാധന 8ന് ആറാട്ട് കടവില്‍ നിന്നും എതിരേല്‍പ്പ്, 8.30ന്‌കൊടിക്കീഴില്‍ പറവയ്പ്10.30ന് കൊടിയിറക്ക്, 10.40ന് ആറാട്ട് കഞ്ഞി, 11.ന് 25 കലശാഭിഷേകം, ഉച്ചശിവേലി, അത്താഴപ്പൂജ,  അത്താഴ ശിവേലി, ശ്രീഭൂതബലി. 30 ന് രാവിലെ 11.00 മണിക്ക് കളഭാഭിഷേകം എന്നിവയാണ് പ്രധാന ആഘോഷ പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.