പോലീസ് സിപിഎമ്മിന്റെ കളിക്കോപ്പ് : കെ.പി. ശശികല

Tuesday 21 March 2017 10:16 pm IST

വാളയാര്‍ : പോലീസ് സിപിഎമ്മിന്റെ കളിപ്പാട്ടമായി മാറിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. അട്ടപ്പള്ളത്ത് പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുമുള്ള അക്രമങ്ങള്‍ക്ക് മുന്നില്‍ മൗനവും കുറ്റസമ്മതവുമാണ് ആഭ്യന്തരമന്ത്രിയുടെ മറുപടി.് പൊതുജനം ഇത് മറക്കില്ലെന്നും മറുപടി നല്‍കുമെന്നും ശശികല പറഞ്ഞു. ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സി. രവീന്ദ്രന്‍ അധ്യക്ഷനായി. ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആര്‍എസ്എസ്–ബിജെപി നേതാക്കളായ സലീം തെന്നിലാപുരം, ശശി, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.