വടവാതൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആറാട്ട് നാളെ

Tuesday 21 March 2017 10:35 pm IST

കോട്ടയം: വടവാതൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ ഇന്ന് പള്ളിവേട്ടയും നാളെ ആറാട്ടും നടക്കും. ഇന്ന് രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളത്ത്, 11.30ന് ഉത്സവബലി, ഒന്നിന് ഉത്സവബലിദര്‍ശനം, 1.30ന് മഹാപ്രസാദമൂട്ട്. വൈകുന്നേരം 5ന് വലിയ ശ്രീബലി, 6.30ന് ദീപാരാധന, 7ന് മേജര്‍സെറ്റ് കഥകളി, രാത്രി 12ന് വടുവാമനപുരത്തപ്പന്റെ പള്ളിനായാട്ട്.ആറാട്ട് ദിവസമായ നാളെ ഉച്ചക്ക് 2ന് ആറാട്ട് പുറപ്പാട്. 3ന് ആറാട്ട് വരവേല്‍പ്പിന് തേവര്‍കുന്ന് മഹാദേവക്ഷേത്രത്തില്‍ സ്വീകരണം. 4ന് വടവാതൂര്‍ കവലയില്‍ വരവേല്പും പറയെടുപ്പും ഗജരാജസംഗമവും. 7ന് തിരുവാതിരകളി, 8.30ന് സംഗീതസദസ്, 9ന് താഴത്തിടത്തില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പറയെടുപ്പും സ്വീകരണവും. 10.30ന് ക്ഷേത്രസന്നിധിയില്‍ ആറാട്ട് എതിരേല്‍പ്പ്. 12ന് കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.