ഉത്സവത്തിന് കൊടികെട്ടല്‍, പള്ളികളിലാകാം, ക്ഷേത്രങ്ങളില്‍ സിപിഎം വിലക്ക്‌

Wednesday 22 March 2017 12:01 pm IST

തിരുവനന്തപുരം: വെള്ളായണി പ്രദേശത്തെ മതസൗഹാര്‍ദ്ദം ഇല്ലാതാക്കാനുള്ള നീക്കമാണ് വെള്ളായണി ദേവീ ക്ഷേത്രത്തിലെ ഉത്സവം അലേങ്കോലപ്പെടുത്താനുള്ള സിപിഎം നീക്കത്തിനു പിന്നില്‍. ക്ഷേത്രത്തില്‍ ദേവിയുടെ ചിഹ്നം ആലേഖനം ചെയ്ത കൊടി കെട്ടാന്‍ പാടില്ലെന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. ക്ഷേത്ര ഉപദേശക സമിതിക്കോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ കൊടി കെട്ടുന്നതില്‍ എതിര്‍പ്പില്ല. ഇത് സംബന്ധിച്ച് കളക്ടര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലും ആചാരവിരുദ്ധമായി ഒന്നുമില്ലെന്ന് മറുപടി നല്‍കിയിരുന്നു. എന്നാല്‍ സ്ഥലത്തെ സിപിഎമ്മൂകാര്‍ക്കും പോലീസിനും മാത്രമാണ് പ്രശ്‌നം. കൊടി മാറ്റിയില്ലെങ്കില്‍ തങ്ങളുടെ അണികള്‍ ചോര്‍ന്ന് പോകും എന്ന ആശങ്കയാണ് പോലീസിനെ ഉപയോഗിച്ച് ദേവിയുടെ കൊടി നീക്കം ചെയ്യാന്‍ സിപിഎം ശ്രമിച്ചത്.ദേവിയുടെ മുദ്രപതിപ്പിച്ച കാവിക്കൊടി കെട്ടുന്നത് ഹൈന്ദവ സംഘടനകള്‍ക്ക് അനുകൂല അന്തരീക്ഷം ഉണ്ടാക്കുമെന്നാണ് സിപിഎം കണ്ടെത്തല്‍. എന്നാല്‍ ക്ഷേത്രത്തിന് സമീപത്ത് മുസ്ലീം പള്ളിയും ക്രിസ്ത്യന്‍ പള്ളിയും നിലനില്‍ക്കുന്നു. മുസ്ലീം പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ച് ചന്ദ്രക്കല പതിച്ച പച്ചനിറത്തിലുള്ള കൊടി കെട്ടാറുണ്ട്. റോഡ് നിറയെ ഇത്തരത്തില്‍ കമാനങ്ങള്‍ കൊണ്ട് അലങ്കരിക്കാറുമുണ്ട്. മുസ്ലീം ലീഗ് പാര്‍ട്ടിയുടെ കൊടി പച്ചനിറത്തിലുള്ളതാണെങ്കിലും പെരുന്നാളിന് കെട്ടുമ്പോള്‍ ഇത് മതപരമായി മാറുന്നു. ഇതിന് സിപിഎമ്മിന് തടസ്സമില്ല. ഇതേ രീതിയില്‍ ക്ഷേത്രത്തിനു സമീപത്ത് ക്രസ്ത്യന്‍ പള്ളിയിലും പെരുന്നാള്‍ നടക്കാറുണ്ട്. അവിടെയും കുരിശ് പതിപ്പിച്ച കൊടി തോരണങ്ങള്‍ കെട്ടും. ഇതിനൊന്നും സിപിഎമ്മിന് തടസ്സമില്ല. എന്നാല്‍ ഹൈന്ദവ ആഘോഷങ്ങളില്‍ തങ്ങളുടേതായ മത ചിഹ്നം പാടില്ലെന്നാണ് സിപിഎം നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.