അതിക്രമത്തില്‍ ബിജെപി പ്രതിഷേധിച്ചു

Tuesday 21 March 2017 11:11 pm IST

തിരുവനന്തപുരം: വെള്ളായണി ദേവിക്ഷേത്ര ഉപദേശക സമിതിയുടെ കൊടികളും തോരണങ്ങളും എടുത്തു മാറ്റാന്‍ പോലീസ് നടത്തിയ ശ്രമത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വെള്ളായണി ദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഉപദേശക സമിതിയുടെ കൊടികളാണ് പ്രദേശത്തെ സിപിഎംകാരുടെയും എന്‍ഡിഎഫ് , എസ്ഡിപിഐ പോലുള്ള ചില സംഘടനകളുടെയും താല്പര്യ പ്രകാരം പോലീസ് എടുത്തു മാറ്റാന്‍ ശ്രമിച്ചത് .വെള്ളായണി ക്ഷേത്ര ഉത്സവവും , പെരുന്നാളും , ക്രിസ്മസ് ഉള്‍പ്പടെയുള്ള ആഘോഷങ്ങളില്‍ മതപ്രതീകങ്ങളായ കൊടി തോരണങ്ങള്‍ കെട്ടി പരസ്പര സഹകരണത്തോടെ ജീവിക്കുന്ന മതവിഭാഗങ്ങളില്‍ സ്പര്‍ദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് പോലീസിന് ഉള്ളത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ വച്ചിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി തോരണങ്ങള്‍ എടുത്തു മാറ്റണമെന്ന ജില്ലാ കളക്റ്ററുടെ ഉത്തരവ് വെള്ളായണി ക്ഷേത്ര ഉത്സവപ്പറമ്പില്‍ നടപ്പാക്കാന്‍ ശ്രമിച്ചത് ദുരുദ്ദേശ പരമാണ്. കളക്ടറുടെ ഉത്തരവില്‍ റോഡില്‍ അനധികൃതമായി വച്ചിരിക്കുന്ന രക്തസാക്ഷി മണ്ഡപങ്ങളും സ്തൂപങ്ങളും എടുത്തു മാറ്റാന്‍ പറയാത്തത് സിപിഎമ്മിനെ സഹായിക്കാനാണ് . പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ ക്ഷേത്ര പരിസരത്ത് എത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് ഉദ്ഘാടനം ചെയ്തു . കൗണ്‍സിലര്‍മാരായ പാപ്പനംകോട് സജി, എം. ആര്‍ ഗോപന്‍. കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലതാകുമാരി , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സതീഷ് , ഊക്കോട് വിനുകുമാര്‍ , ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് നെടുങ്കാട് ഗോപന്‍ , ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ പ്രകാശ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.