വെള്ളനാട് ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി

Tuesday 21 March 2017 11:17 pm IST

വെള്ളനാട്: ചരിത്രപ്രസിദ്ധമായ വെള്ളനാട് മീന ഭരണി മഹോത്സവത്തിന് കൊടിയേറി. 30 ന് സമാപിക്കും. ഇന്ന് രാവിലെ 7.45 ന് ദിക്ക്ബലി ആരംഭം. 23ന് വൈകിട്ട് 6.40ന് പണ്ടാരവക തൂക്ക വ്രതാരംഭം. 26ന് വൈകിട്ട് ഏഴിന് പ്രശാന്ത് വര്‍മയുടെ മാനസജപലഹരി. 27ന് രാത്രി ഏഴിന് ഗാനമേള. 28ന് രാവിലെ ഒന്‍പതിന് പൊങ്കാല, 11.45ന് പൊങ്കാല നിവേദ്യം, രാത്രി പത്തിന് പറണേറ്റ്. 29ന് രാവിലെ ഏഴിന് നിലത്തില്‍പോര്, 5.10ന് വണ്ടിയോട്ടം, എട്ടിന് താലപ്പൊലി, ഒന്‍പതിന് ഗാനമേള, 30ന് ഉച്ചയ്ക്ക് രണ്ടിന് തൂക്കംവഴിപാട്, 6.30ന് കുത്തിയോട്ടം, തുടര്‍ന്ന് കൊടിയിറക്കത്തോടെ ഉത്സവം പര്യവസാനിക്കുമെന്ന് ക്ഷേത്രപ്രസിഡന്റ് കെ. ജനാര്‍ദ്ദനന്‍നായരും സെക്രട്ടറി എം. സുകുമാരന്‍നായരും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.