ആദായനികുതി റിട്ടേണിനും പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധം

Monday 12 June 2017 5:09 am IST

ന്യൂദല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കും. ധനകാര്യബില്ലില്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് ശുപാര്‍ശ. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍ ആധാര്‍ ഉള്ളവര്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു ഇതുവരെയുള്ള നിര്‍ദ്ദേശം. പുതിയ നിര്‍ദ്ദേശം ജൂലൈ മുതല്‍ നടപ്പാക്കാനാണ് സാധ്യത. നികുതി അടക്കുന്നതിന് മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് ആദായനികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കി പാന്‍ നമ്പര്‍ നല്‍കുന്നത് പരിഗണനയിലാണെന്ന് മാര്‍ച്ച് 10ന് കേന്ദ്ര ധനസഹമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്‌വാര്‍ ലോക്‌സഭയില്‍ വിശദീകരിച്ചിരുന്നു. ഇതുവരെ 111 കോടി ആധാര്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. എല്ലാ വര്‍ഷവും രണ്ടര കോടി ജനങ്ങള്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതായാണ് സര്‍ക്കാര്‍ കണക്ക്. 25 കോടി പാന്‍ കാര്‍ഡുകളാണ് രാജ്യത്തുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.