മദ്യവില്പനശാലക്കെതിരെ സമരം:   പോലീസ് അറസ്റ്റ് ചെയ്തു നീക്കി

Wednesday 22 March 2017 12:11 am IST

മട്ടാഞ്ചേരി: ജനവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ച മദ്യവില്പന കേന്ദ്രത്തിനെതിരെ ജനകീയ സമരം ശക്തമാകുന്നു. തോപ്പുംപടിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലയാണ് പാണ്ടിക്കുടിയിലേയ്ക്ക് മാറ്റിയത്. നിലവിലുള്ള സപ്ലെകോയുടെ മദ്യശാലയ്ക്ക് സമീപത്താണ് പുതിയ വില്പന. 
ദേശീയപാതയിലെ മദ്യവില്പനശാലകള്‍ മാറ്റണമെന്ന കോടതി വിധിയുടെ മറവില്‍ സംസ്ഥാന പാത പോലുമില്ലാത്ത മേഖലയില്‍ നിന്ന് മദ്യവില്പനശാല ജനവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതില്‍ പ്രതിഷേധം ശക്തമാകുന്നത്.തിങ്കളാഴ്ച പകല്‍ രഹസ്യമായാണ് മദ്യവില്പന നടന്നത്. കഴിഞ്ഞദിവസം പകല്‍ രഹസ്യമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 
പുതിയ മദ്യശാല പ്രവര്‍ത്തനം തുടങ്ങിയ വാര്‍ത്ത പരന്നതോടെ റസിഡന്റ്‌സ് അസോസിയേഷനും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി മദ്യഷാപ്പ് അടപ്പിച്ചു. ഇന്നലെ രാവിലെ മഹിളാ മോര്‍ച്ചയും. കെ സിബിസി മദ്യ വിരുദ്ധ സമിതിയും മദ്യനിരോധന സമിതിയും പരിസരവാസികളും മദ്യ വില്പന കേന്ദ്രത്തിന് മുന്നില്‍  പ്രതിഷേധ സമരം തുടങ്ങി. ഉപരോധസമരം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൗണ്‍സിലര്‍ ശ്യാമളാ പ്രഭു, ബിജെപി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ ദാമോദര പ്രഭു, സെക്രട്ടറി ആന്റണി ലെയ്‌സണ്‍, ജില്ലാ സമിതിയംഗം  സി.എസ്. രാജേഷ്, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ലേഖ ആര്‍.നായ്ക്ക്, ജെസ്സി സേവ്യര്‍, വാണിജ്യ സെല്‍ കണ്‍വീനര്‍ വേണുഗോപാല്‍ കെ. പൈ, എസ്. ശ്രീകുമാര്‍, കെസിബിസി മദ്യ വിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ആന്റണി അറയ്ക്കല്‍, ജോ: ഡയറക്ടര്‍ ഫാദര്‍ രാജു മണ്ഡോസ്, സി.എക്‌സ് ബോണി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. ജനവാസ കേന്ദ്രത്തിലെ മദ്യവില്പനശാല അടച്ചു പുട്ടുന്നതിനുള്ള ജനകീയ സമരം കുടുതല്‍ ശക്തമാക്കുമെന്ന് സമര നേതാക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.