'കൃഷ്ണലീലയെഴുതി മതിവരാഞ്ഞ കവിയായിരുന്നു കേച്ചേരി'

Wednesday 22 March 2017 12:16 am IST

കൊച്ചി: കൃഷ്ണലീലകള്‍ എഴുതി മതിവരാത്ത കവിയാണ് യൂസഫലി കേച്ചേരിയെന്ന് പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. സാഹിത്യ ദര്‍പ്പണയുടെ  യൂസഫലി കേച്ചേരി കവിതാ പുരസ്‌കാരം ഡോ.പി. ഹരികുമാറിന് നല്‍കി സംസാരിക്കുകയായിരുന്നു. 
ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാടിന്‌ശേഷം കൃഷ്ണലീലയെക്കുറിച്ച് കവിതയെഴുതി മതിവരാത്ത ആളായിരുന്നു യൂസഫലി കേച്ചേരി. ജാനകീ ജാനേ എന്ന സംസ്‌കൃത ഗാനം മലയാളിക്ക് മലയാളമാണെന്ന് തോന്നിപ്പിക്കാന്‍ കഴിഞ്ഞത് കേച്ചേരിയുടെ കഴിവാണ്. പദാനുപദം ചേര്‍ത്ത് മലയാളികളുടെ മനസില്‍ ആത്മീയതയുടെ തലം തീര്‍ക്കാന്‍ കേച്ചേരിക്ക് കഴിഞ്ഞു. ലോക കവിതാദിനത്തില്‍ മരണമടഞ്ഞ കേച്ചേരിയുടെ പേരിലുള്ള പുരസ്‌കാരം ആദിനത്തില്‍ തന്നെ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുത്തതിനെ സാഹിത്യ ദര്‍പ്പണയെ കെ.എസ്. രാധാകൃഷ്ണന്‍ അഭിനന്ദിച്ചു. 
പരിപാടിയില്‍ പുരസ്‌കാരകൃതിയായ മുംബൈമണം  ഡോ.കെ.എസ്. കൃഷ്ണകുമാര്‍ പരിചയപ്പെടുത്തി. പ്രേമാജി പിഷാരടി അദ്ധ്യക്ഷയായി. സലിം പുന്നിലത്ത് സ്വാഗതം പറഞ്ഞു. വൈക്കം മുരളി, സുനില്‍. സി.ഇ, രാധാകൃഷ്ണന്‍ ചേലാട് സംസാരിച്ചു. കെ.ടി. ഷാജിജോര്‍ജ്ജ് നന്ദി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.