പാതാളത്തെ ബോംബെ  സബര്‍ബന്‍ ഇലക്ട്രിക്ക്  സപ്ലൈ പൂട്ടിയിട്ട് 100 ദിനം

Wednesday 22 March 2017 12:20 am IST

കളമശേരി: പാതാളത്തെ ബോംബെ സബര്‍ബന്‍ ഇലക്ട്രിക്ക് സപ്ലൈ (ബിഎസ്ഇഎസ്) വൈദ്യുതി നിലയം അടഞ്ഞ് കിടന്നിട്ട് 100 ദിവസം. നിലവിലുള്ള പാട്ടവ്യവസ്ഥ കഴിഞ്ഞതോടെയാണ് വൈദ്യതി നിലയം പ്രവര്‍ത്തനം നിര്‍ത്തിയത്. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച നടന്നിട്ടും എങ്ങും എത്തിയിട്ടില്ല. സര്‍ക്കാര്‍ ഏറ്റെടുക്കുമോ കരാര്‍ നീട്ടി നല്‍കുമോയെന്ന നിലപാട് വൈദുതി വകുപ്പ് വ്യക്തമാക്കിട്ടില്ല. 
ഇന്ധനമായി ഉപയോഗിച്ചിരുന്ന ബാക്കിയുള്ള നാഫ്ത്ത സുരക്ഷ കാരണങ്ങളെ മുന്‍നിര്‍ത്തി മാറ്റാന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. എന്നാല്‍ അതിന്റെ നടപടികളും വൈകുകയാണ്. നാഫ്ത്ത അധികനാള്‍ സൂക്ഷിച്ച് വയ്ക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
വൈദ്യുതി ബോര്‍ഡുമായി ബിഎസ്ഇഎസ് ഉണ്ടാക്കിയിരുന്ന പവര്‍ പര്‍ച്ചേസ് എഗ്രിമെന്റിന്റെ കാലാവധി 2015 ഒക്ടോബറില്‍ അവസാനിച്ചു. ഇത് പുതുക്കാനുള്ള നടപടികള്‍ ബിഎസ്ഇഎസ് മാനേജ്‌മെന്റ് കൈക്കൊണ്ടെങ്കിലും യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ താത്പര്യമെടുക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബര്‍ 12ന് വൈദ്യതി നിലയം അടച്ചത്.
പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ 
കളമശേരി: പാതാളം പവര്‍ പ്ലാന്റ് അടച്ചിട്ട് നൂറു ദിവസങ്ങള്‍ പിന്നിട്ടിട്ടും വൈദ്യുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയും എടുക്കാത്തതില്‍  പ്രതിഷേധിച്ച്  കമ്പനി കവാടത്തിനു മുന്‍പില്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എഐടിയുസി നേതാവ് പി.ജെ. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി നേതാവ് 
പി.എം അയ്യൂബ് അധ്യക്ഷനായി. , ബിഎംഎസ് നേതാക്കളായ എ.ആര്‍. മോഹനന്‍, സുദര്‍ശന്‍, വിജേഷ്, സിഐടിയു നേതാക്കളായ മുന്‍ എംഎല്‍എ എ.എം. യൂസഫ്, ഷരീഫ് തുടങ്ങിയവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.