218 കോടിയുടെ  കുസാറ്റ് ബജറ്റ്

Wednesday 22 March 2017 12:21 am IST

കൊച്ചി: സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ ടെക്‌നോളജി പാര്‍ക്ക് ഈ വര്‍ഷം കൊച്ചിശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ആരംഭിക്കും. അദ്ധ്യാപക നിയമനം അഞ്ച് വര്‍ഷം കരാറിലാക്കും. കൊച്ചി സര്‍വ്വകലാശാലാ ബജറ്റ് 218 കോടിയുടേതാണ്. സിന്‍ഡിക്കേറ്റ് ഫൈനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മറ്റി കണ്‍വീനര്‍ ഡോ. എന്‍ ചന്ദ്രമോഹന കുമാറാണ് ബജറ്റ് അവതരിപ്പിച്ചത്. വിസി ഡോ. ജെ. ലത അദ്ധ്യക്ഷയായി.
കുസാറ്റ് കാമ്പസിനെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മുക്തമായി പ്രഖ്യാപിക്കും. മഷികൊണ്ടെഴുതുന്ന ഫൗണ്ടന്‍ പേനകളെ പ്രോത്സാഹിപ്പിക്കും. കാമ്പസില്‍ നൂറുകിലോ വാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് ബജറ്റില്‍ 60 ലക്ഷംരൂപ വകയിരുത്തി. ആറുമാസങ്ങള്‍ക്കകം എനര്‍ജി ഓഡിറ്റിംഗ് നടത്തും മഴവെള്ളം സംഭരിക്കാന്‍ സൗകര്യമേര്‍പ്പെടുത്തും.
ഭരണം കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി സര്‍വ്വകലാശാലയുടെ വിവിധ സര്‍ക്കുലറുകളും ഉത്തരവുകളും മറ്റും ഇ-മെയില്‍, വെബ്‌സൈറ്റ് സംവിധാനങ്ങളിലൂടെ മാത്രമാക്കും. ഇ-ഗവേര്‍ണന്‍സ് പദ്ധതിയുടെ പുരോഗതി വിദഗ്ദ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കും.
കണ്‍സള്‍ട്ടന്‍സി ഏര്‍പ്പാടുകള്‍ മെച്ചപ്പെടുത്തുന്നതിന് സെന്റര്‍ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് സര്‍വ്വീസ് ആരംഭിക്കും. പൊതു പ്രവേശന പരീക്ഷയും മറ്റും നടത്തുന്ന ഐആര്‍എഎ വിഭാഗത്തെ, കോമണ്‍ അഡ്മിഷന്‍ സെല്‍, സെന്റര്‍ഫോര്‍ ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് എന്നിങ്ങനെ രണ്ടായി വിഭജിക്കും. സ്റ്റുഡന്റ്‌സ് അമിനിറ്റിസെന്ററില്‍ എല്ലാസൗകര്യങ്ങളോടും കൂടിയ 'യൂണിവേഴ്‌സിറ്റി ആരോഗ്യകേന്ദ്രം' ആരംഭിക്കും. ഇവിടെ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കും. അത്യാവശ്യമരുന്നുകളടങ്ങുന്ന മിനി ഫാര്‍മസിയും ആബുലന്‍സും വിഭാവനം ചെയ്യുന്നു.
ജൂലൈ 10 എല്ലാവര്‍ഷവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ദിനമാഘോഷിക്കും. പ്രൊഫസര്‍ മുണ്ടശ്ശേരി പ്രഭാഷണം സംഘടിപ്പിക്കും. സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ മുണ്ടശ്ശേരിചെയര്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരിന്റെ സഹായം തേടും.
കരാറദ്ധ്യാപകരെ നിയമിക്കുന്ന ഇപ്പോഴത്തെ സമ്പ്രദായത്തിന് പകരം അഞ്ച് വര്‍ഷക്കാലത്തേക്ക് അസി. പ്രൊഫസര്‍മാരെ നിയമിക്കുന്ന സമ്പ്രദായം നടപ്പില്‍ വരുത്തും. പ്രോജക്ടുകള്‍ കൊണ്ടുവരുന്നതടക്കമുള്ളഅക്കാദമിക് പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആദ്യവര്‍ഷത്തിനു ശേഷം സേവനം ഇവര്‍ക്ക്‌സേവനം നീട്ടികൊടുക്കുകയുള്ളു. പ്രോജക്ടിനു വേണ്ടിലഭിക്കുന്ന ഫണ്ടുകളും പ്രത്യേക സാമ്പത്തികഅലോട്ടുമെന്റുകളും ചിലവിടുന്നതിന് ഇനിമേല്‍ പ്രത്യേക ഭരണാനുമതി ആവശ്യമില്ലെന്ന് ബജറ്റില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്‌വേണ്ടി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. ഇതിനാവശ്യമായ തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങും.
സര്‍വ്വകലാശാലയില്‍ പൈറേറ്റ്‌ചെയ്യപ്പെട്ട സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം ഉണ്ടെങ്കില്‍ കര്‍ശനമായി നിരോധിക്കും. സോഫ്റ്റ്‌വെയര്‍ ഡവലപ്പ്‌മെന്റ്‌സെന്റര്‍തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുന്നതിനായി ലൈബ്രറിയില്‍ ഇന്‍ഫര്‍മേഷന്‍ ലിറ്ററസിസെന്റര്‍ ആരംഭിക്കും. സര്‍വ്വകലാശാലയുടെ മെയിന്‍ കാമ്പസിലും കുസെക്കിലും രണ്ട് ഹോസ്റ്റലുകള്‍ തുടങ്ങും. ആധുനിക ഭാഷാപഠനം ശക്തമാക്കുന്നതിന് ലാംഗ്വേജ്‌ലബോറട്ടറിയുംതുടങ്ങും.
പദ്ധതിയേതര ഇനത്തില്‍ 217.43 കോടിവരവും 218.44 കോടിരൂപ ചെലവുമുള്ള ഒരു കോടിയുടെ കമ്മി ബജറ്റാണ്‌ഡോ.ചന്ദ്രമോഹന്‍കുമാര്‍ അവതരിപ്പിച്ചത്. പദ്ധതിയിനത്തില്‍ 122.35 കോടിവരവും 91.65 കോടിചെലവുംബജറ്റില്‍കാണിക്കുന്നുണ്ട്. സ്വാശ്രയമേഖലയില്‍59.55 കോടിവരവും 56.71 കോടിരൂപയുടെചെലവുമുള്ള 2.85 കോടിയുടെ മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. 
ഡോ:ഹെന്റി ടെലിമാക് അമ്യത 
ആശുപത്രി സന്ദര്‍ശിച്ചു
കൊച്ചി: സീഷെത്സ് ഓവര്‍സീസ് ട്രീറ്റ്‌മെന്റ് ബോര്‍ഡ് ഓഫ് മിനിസ്ട്രി ഓഫ് ഹെല്‍ത്തിലെ വൈസ് ചെയര്‍മാന്‍ ഡോ:ഹെന്റി ടെലിമാക് അമ്യത ആശുപത്രി സന്ദര്‍ശിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേം നായര്‍, സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. 
അമ്യത ആശുപത്രിയിലെ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച സൈബര്‍ നൈഫ് സന്ദര്‍ശിച്ചു. എല്ലാ സാങ്കേതിക ചികിത്സാ സൗകര്യങ്ങളുള്ള അമ്യത ആശുപത്രിയില്‍ സൈബര്‍ നൈഫിനെ ഉപയോഗം റേഡിയേഷന്‍ തെറാപ്പി ആവശ്യമായി വരുന്ന ഞങ്ങളുടെ കാന്‍സര്‍ രോഗികള്‍ക്ക് അമ്യത ആശുപത്രി ഒരു പരിഹാരമാര്‍ഗ്ഗമാണെന്നു ഞാന്‍ വിശ്വസിക്കുന്നുവെന്നു ഡോ:ഹെന്റി ടെലിമാക് അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.