കണ്ണൂര്‍: വിഷുവിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 13 വരെ കാര്‍ഷിക പരമ്പരാഗത വ്യവസായ ഉല്പന്ന പ്രദര്‍ശന വിപണന മേളസംഘടിപ്പിക്കുന്നു. മേളയില്‍ സ്റ്റാള്‍ ആവശ്യമുളള ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍, സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, കാര്‍ഷിക യൂണിറ്റുകള്‍, പരമ്പരാഗത വ്യവസായ യൂണിറ്റുകള്‍, ചെറുകിട-വനിതാ വ്യവസായ യൂണിറ്റുകള്‍ തുടങ്ങിയവര്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ലഭിച്ച രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പു സഹിതം 25 ന് വൈകിട്ട് 4 മണിക്ക് മുമ്പ് മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോറം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: