കണ്ണൂര്‍: സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഭിന്നലിംഗക്കാര്‍ക്കുളള തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ സര്‍വെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ഭിന്നലിംഗത്തില്‍പ്പെട്ട കാവ്യയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. സ്വന്തം സ്വത്വം വെളിപ്പെടുത്താതെ അന്തര്‍മുഖരായി കഴിയുന്ന ഇവരെ കണ്ടെത്തുന്നതിന് ശ്രമകരമായ പ്രവര്‍ത്തനം ആവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
മാര്‍ച്ച് 31 വരെയാണ് സര്‍വെ നടക്കുക. ഭിന്നലിംഗക്കാരുടെ ജില്ലാതല സിബിഒകള്, ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ എന്നിവരാണ് സര്‍വേക്ക് നേതൃത്വം നല്‍കുന്നത്. സി ബി ഒ കളില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവരെയും ചെയ്യാത്തവരെയും ഉള്‍പ്പെടുത്തിയാണ് പുതിയ വിവരശേഖരണം. കൂടാതെ ഇവരെ അറിയുന്ന ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ക്കും ഭിന്നലിംഗക്കാര്‍ക്ക് നേരിട്ടും ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ വിവരങ്ങള്‍ നല്‍കാം. സര്‍വെയിലൂടെ കണ്ടെത്തുന്നവരെ പങ്കെടുപ്പിച്ച് ഏപ്രില്‍ 15 മുതല്‍ 30 വരെ ജില്ലാതലത്തില്‍ സംഗമങ്ങള്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ 9895108553, 9447537164, 2707699 എന്നീ നമ്പറുകളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: