ചെറുപുഴ: ചെറുപുഴ ബസ്റ്റാന്റില്‍ നിന്നും മത്സരയോട്ടം നടത്തിയ ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ സമയതര്ക്കത്തെതുടര്ന്ന് ഏറ്റുമുട്ടി. പയ്യന്നൂരില്‍ നിന്നും കോഴിച്ചാലിലേയ്ക്ക് പോകുകയായിരുന്ന ബുറാക്ക് ബസിലേയും ചെറുപുഴയില്‍ നിന്നും തയ്യേനിയിലേയ്ക്ക് പോകുകയായിരുന്ന സെവന്റ്റി ടു ബസിലേയും ജീവനക്കാര്‍ തമ്മിലാണ് ഇന്നലെ ഉച്ച കഴിഞ്ഞ് പുളിങ്ങോം ടൗണില്‍ ഏറ്റുമുട്ടിയത്. ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. ടൗണില്‍ ബസ് കാത്തു നിന്നിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ ഭയന്നുമാറി. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് ചെറുപുഴയില്‍ നിന്നും പോലീസെത്തി ഇരു വിഭാഗത്തേയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. പയ്യന്നൂര്‍ ചെറുപുഴ പുളിങ്ങോം റൂട്ടില്‍ സമയ തര്‍ക്കത്തെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റവും സംഘര്‍ഷവും നിത്യ സംഭവമാണ്. ഈ റൂട്ടില്‍ ബസുകളുടെ മല്‍സര ഓട്ടം നിയന്ത്രിക്കുവാനും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: