തലശ്ശേരി: സ്പോര്‍ട്സ് പരിശീലന രംഗത്ത് കേരളമാകെ അറിയപ്പെടുന്ന കായിക അധ്യാപകന് പാലയാട് ചൈതന്യയില്‍ സി. ദാമുമാസ്റ്റര്‍(72) ടെറസില്‍ നിന്ന് വീണുമരിച്ചു. വയനാട് കാട്ടിക്കുളത്തുള്ള മകളുടെ വീട്ടില്‍ വെച്ച് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. തലയിടിച്ച് താഴെ വീണതിനെത്തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശ്ശിലേരി, പാലയാട് ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ കായിക അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഈ സമയങ്ങളില്‍ നടന്ന ഏതാണ്ട് എല്ലാ ജില്ലാ-സംസ്ഥാനതല ഇന്റര്‍ സ്കൂള്‍ കായിക മത്സരങ്ങളില്‍ ദാമുമാസ്റ്റരുടെ ശിഷ്യര്‍ക്ക് എന്നും ഒന്നാം സ്ഥാനമായിരുന്നു. പാലയാട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നാണ് വിരമിച്ചത്. വിരമിച്ച ശേഷവും നാട്ടിലുള്ള കായിക പ്രതിഭകളായ കുട്ടികളെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കിവരികയായിരുന്നു. ഭാര്യ: പത്മിനി(റിട്ട. ഫ്രൊഫ.എസ്.എന്‍ കോളേജ് കണ്ണൂര്‍), മക്കള്‍: വിനയ(വൈത്തിരി വെറ്റിനറി സര്‍വ്വകലാശാല ലക്ചറര്‍), ഐശ്യര്യ, ചൈതന്യ. മരുമക്കള്‍: ശാന്തന്, പ്രണവ്. സഹോദരങ്ങള്‍: നാരായണന്, രവീന്ദ്രന്, രേവതി, ലക്ഷ്മി, പത്മിനി, ശ്രീലത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: