കുണ്ടറ പീഡനം: പ്രതിക്കെതിരെ വീണ്ടും പരാതി

Monday 12 June 2017 4:10 am IST

കൊല്ലം: കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടറിനെതിരെ വീണ്ടും പരാതി. 2010ല്‍ 14കാരനെ കൊലപ്പെടുത്തി എന്നാണ് പരാതി. പ്രതിയുടെ അയല്‍ക്കാരനാണ് കൊല്ലപ്പെട്ട കുട്ടിയെന്നാണ് വിവരം. കുട്ടിയുടെ അമ്മയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഇയാള്‍ ബന്ധുവായ മറ്റൊരു കുട്ടിയേക്കൂടി പീഡിപ്പിച്ചെന്നും പോലീസിനു പരാതി ലഭിച്ചു. ഈ രണ്ടു പരാതികളിന്മേലും പോലീസ് ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് വിവരങ്ങള്‍. ഞായറാഴ്ചയാണ് വിക്ടറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടറയില്‍ മരണപ്പെട്ട കുട്ടിയെ ഒരു വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.