ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട്

Monday 12 June 2017 1:56 am IST

സീയൂള്‍: ഉത്തരകൊറിയ നടത്തിയ പുതിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയന്‍ പ്രതിരോധവകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ ഉത്തരകൊറിയയുടെ കിഴക്കന്‍ പ്രവിശ്യയില്‍നിന്നായിരുന്നു പരീക്ഷണം. ഉത്തരകൊറിയ റോക്കറ്റ് പരീക്ഷണം നടത്തിയതായി ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണകൊറിയയും യുഎസും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ ജാഗ്രതയോടെയാണ് നോക്കികാണുന്നതെന്നു ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. എന്നാല്‍ എതുതരത്തിലുള്ള മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് അറിയാന്‍ സാധിച്ചിട്ടില്ലെന്നും ദക്ഷിണകൊറിയന്‍ പ്രതിനിധി വ്യക്തമാക്കി. ഉത്തരകൊറിയ രണ്ടാഴ്ച മുന്‍പും നാല് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.