ന്യൂദല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ ഇന്ന് ബിജെപിയില്‍ ചേരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി നേതാക്കളായ അനന്ദ് കുമാര്‍, ആര്. അശോക് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും കൃഷ്ണയുടെ ബിജെപി പ്രവേശനം.
കഴിഞ്ഞ ജനുവരി 29നായിരുന്നു കൃഷ്ണ കോണ്‍ഗ്രസ് വിട്ടത്. മാര്‍ച്ച് 15ന് കൃഷ്ണ ബിജെപിയില്‍ പ്രവേശിക്കുമെന്നായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരിയുടെ മരണത്തെ തുടര്‍ന്നു തീയതി മാറ്റി വയ്ക്കുകയായിരുന്നു.
1999 മുതല്‍ 2004 വരെ കാര്ണടക മുഖ്യമന്ത്രിയും 2009 മുതല്‍ 2012 കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്നു കൃഷ്ണ. കൃഷ്ണയുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: