കൊച്ചി: ഭ്രമണപഥത്തില്‍ സൂര്യനോട് അടുത്തെത്തുന്ന ബുധനെ നാളെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയും. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ വ്യക്തമായ ദൃശ്യം കാണുവാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗള്‍ഫിലെ ആകാശത്ത് സൂര്യാസ്തമയത്തിന് ശേഷം 11 ഡിഗ്രി കോണളവില്‍ ബുധനെ കാണാന്‍ സാധിക്കും. പാരിസ്ഥിതിക, പ്രകാശ മലിനീകരണമുള്ള സ്ഥലങ്ങളില്‍ ഗ്രഹത്തെ കാണാന്‍ സാധിക്കില്ലെന്നും കാലാവസ്ഥ അധികൃതര്‍ വ്യക്തമാക്കി.
വൈകുന്നേരം 6.53ന് ബുധന്‍ അസ്തമിക്കുന്ന സമയം വരെ ആകാശത്ത് ബുധന്‍ ദൃശ്യമാകും. കഴിഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു ഭ്രമണപഥത്തില്‍ സൂര്യനോടേറ്റവും അകന്ന ബിന്ദുവില്‍ ബുധന്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: