കൊല്ലം: ഇടതുസര്‍ക്കാര്‍ നാടിന് ആപത്താണെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.രാജേന്ദ്രന്‍പിള്ള പറഞ്ഞു. ടെലേഴ്സ് മസ്ദൂര്‍ സംഘ് ജില്ലാ വാര്‍ഷിക ജനറല്‍ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗസാധനങ്ങളുടെ വില ദിനംപ്രതി കുതിക്കുന്നു. സ്ത്രീപീഡന കഥകള്‍ മാത്രമാണ് ദിവസവും കേള്‍ക്കുന്നത്. കുഞ്ഞുങ്ങള്‍പോലും ഇപ്പോള്‍ പീഡനത്തിനിരയാകുന്നു. നിയമപാലകരായ പോലീസുകാര്‍ നിഷ്ക്രിയരായി മാറി. ഈ സ്ഥിതി തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ബിഎംഎസ് നടത്തും. തയ്യല്തൊഴിലാളികളെ ഇഎസ്ഐയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയന് പ്രസിഡന്റ് വി.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി പി.ബാബുരാജ്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ആര്.രാധാകൃഷ്ണന്, ജെ.തങ്കരാജ്, ജെ.അനില്‍കുമാര്‍, കെ.എസ്.നസിയ, ശശികലാറാവു, ലിസിരാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. യൂണിയന്റെ പുതിയ ഭാരവാഹികളായി വി.ഗോപാലകൃഷ്ണപിള്ള(പ്രസിഡന്റ്), സുറുമി, ശാന്ത(വൈസ്പ്രസിഡന്റുമാര്‍), പി. ബാബുരാജ്(ജനറല്‍ സെക്രട്ടറി), ലിസിരാജേന്ദ്രന്, അനിത മുരളി, സുജനകുമാരി(ജോയിന്റ് സെക്രട്ടറി) ഹരിതബിജു (ഖജാന്‍ജി) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: