കൂള്‍പാഡ് നോട്ട് 5 ലൈറ്റ് വിപണിയില്‍

Monday 12 June 2017 1:08 am IST

സെപ്റ്റംബറില്‍ പുറത്തിറങ്ങിയ കൂള്‍പാഡ് നോട്ട് 5 ന്റെ ബേസിക് പതിപ്പ് കൂള്‍പാഡ് നോട്ട് 5 ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗോള്‍ഡ്, ഗ്രേ കളറുകളില്‍ ലഭിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് 8,199 രൂപയാണ് വില. കൂള്‍ യുഐ 8.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണിന്റെ പ്രവര്‍ത്തനം. പിറകില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുള്ള കൂള്‍പാഡ് നോട്ട് 5 ലൈറ്റില്‍ 16 ജി ബി ഇന്‍ബില്‍റ്റ് സ്റ്റോറേജുണ്ട്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 2500 എംഎഎച്ച് ബാറ്ററിയില്‍ 200 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ സമയം വാഗ്ദാനം ചെയ്യുന്ന ഫോണിന് 148 ഗ്രാമാണ് ഭാരം. ഇരട്ട എല്‍ഡിഡി ഫ്‌ളാഷോട് കൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.