കോയമ്പത്തൂര്‍: ജെ. നന്ദകുമാര്‍ പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജക്. ചിന്തകരുടെയും എഴുത്തുകാരുടേയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ സംഘടനയാണ് പ്രജ്ഞാ പ്രവാഹ്. അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ആയിരുന്നു മലയാളിയായ നന്ദകുമാര്‍.
പരാഗ് അഭ്യങ്കാറാണ് പുതിയ സേവാ പ്രമുഖ് . രാജ് കുമാര്‍ മാത്തേലാണ് സഹസേവാ പ്രമുഖ്. അഖില ഭാരതീയ സേവാ പ്രമുഖ് ആയിരുന്ന സുഹാസ് റാവു ഹിരേമത്ത് അഖില ഭാരതീയ കാര്യകാരിണി സദസ്യന്‍ ആയിരിക്കും. അഖില ഭാരതീയ സഹസേവാപ്രമുഖ് ആയിരുന്ന അജിത് മഹാപത്ര ഇനിമുതല്‍ ആര്‍എസ്എസിന്റെ ഗോ സേവാ വിഭാഗം സഹസംയോജക് ആയിരിക്കും.
വേണുഗോപാല്‍ നായിഡുവാണ് ആന്ധ്രാപ്രദേശിന്റെ പുതിയ പ്രാന്ത കാര്യവാഹ്. മണിപ്പൂരിന്റെ പുതിയ സഹ പ്രാന്തപ്രചാരക് കര്‍ണാടകത്തില്‍ നിന്നുള്ള മൃത്യുഞ്ജയ് ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: