ചെറുതോണി: വാഴത്തോപ്പ് പള്ളിയിലെ രൂപക്കൂട്ടില്‍ നിന്ന് മോതിരം മോഷ്ടിച്ചയാള്‍ പിടിയില്‍. ഉടുമ്പന്നൂര്‍ സ്വദേശി ജോയിയെയാണ് ഇടുക്കി എസ്ഐ ക്ലീറ്റസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പലതവണ ഇയാള്‍ പള്ളിയില്‍ എത്തിയതായി സി.സി ടിവിയില്‍ നിന്നും വ്യക്തമായിരുന്നു. രൂപത്തില്‍ മുത്തുന്നതിനിടെ മോതിരം കവരുകയായിരുന്നു. രണ്ട് ഗ്രാം തൂക്കമുള്ള മോതിരമാണ് പ്രതിയെടുത്തത്. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്ത് ബന്ധുക്കള്‍ ഇയാളുമായി ബന്ധം ഒഴിവാക്കിയാണ് ജീവിക്കുന്നത്.ജോയിയെ നേരത്തെയും മോഷണക്കേസില്‍ പിടിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: