കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതി നരേന്ദ്രര്‍ കുമാറി(30)നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇന്നലെ രാവിലെ കോട്ടയം സ്പെഷല്‍ സബ്ജയിലില്‍ നിന്നു കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്.
പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍, ഭാര്യ പ്രസന്നകുമാരി, മകന് പ്രവീണ്‍ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ നരേന്ദ്രര്കുമാറിന് വധശിക്ഷ ലഭിച്ചത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ശാന്തകുമാരിയാണ് ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: