ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് വാര്‍ഷിക സമ്മേളനം

Wednesday 22 March 2017 8:56 pm IST

തിരുവല്ല: ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് വാര്‍ഷിക സമ്മേളനം 26 ന് നടക്കും.എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ നടക്കുന്ന പരിപാടിയില്‍ തിരുവല്ല ഡിവൈഎസ്പി ആര്‍.ചന്ദ്രശേഖരപിള്ള ഭദ്രദീപം കൊളുത്തും.ശ്രീധരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ജി.ബി ദിനചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.നിരണം താലൂക്ക് കാര്യവാഹ് സുമേഷ്,ക്ഷേത്ര സംരക്ഷണ സമിതി മേഖല സെക്രട്ടറി വി.കെ ചന്ദ്രന്‍.ജില്ലാ അദ്ധ്യക്ഷന്‍ കെ.വി സദാശിവന്‍ പിള്ള,സെക്രട്ടറി കെ.എന്‍ സന്തോഷ് കുമാര്‍,പഞ്ചായത്ത് പ്രസിഡന്റ് ഉപാദ്ധ്യക്ഷ ശ്രീദേവി സതീഷ് കുമാര്‍,പഞ്ചായത്തഗം രാജശ്രീ ശ്രീകൂമാര്‍,സമിതി താലൂക്ക് സെക്രട്ടറി പ്രദീപ് എന്നിവര്‍ പ്രസംഗിക്കും.രാവിലെ 9ന് പതാകഉയര്‍ത്തലോടുകൂടി ചടങ്ങുകശ് ആരംഭിക്കും.വാര്‍ഷിക റിപ്പോര്‍ട്ട്,കണക്കവതരണം,പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ എന്നിവ നടക്കും,

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.