തൃശൂര്‍: പാലിയേറ്റീവ് കെയറും സാമൂഹ്യപ്രസക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി തൃശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയില്‍ ആല്‍ഫയുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. എ.ഡി.ജി.പി കെ. പദ്മകുമാര്‍ ഐപിഎസ് ഉദ്ഘാടനംചെയ്തു. പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് ഡോ. ആനന്ദം ഗോപിനാഥനും പാലിയേറ്റീവ് പരിചരണത്തില്‍ ഫിസിയോതെറാപ്പിയുടെ പ്രസക്തിയെക്കുറിച്ച് യു. അജീഷും ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് ചര്‍ച്ചയ്ക്ക് ആല്‍ഫ വൊളന്റിയര്‍ രമണി ടീച്ചര്‍ നേതൃത്വം നല്കി. സി.കെ.രാമചന്ദ്രന് സ്വാഗതവും വില്‍സണ്‍ പി. ജോണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: