ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്ത് തണ്ണിര്‍ത്തടങ്ങള്‍ നികത്തി വാണിജ്യസമുച്ചയം നിര്‍മ്മിക്കുന്നത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരത്തിലേക്കുള്ള വഴി അടച്ചുകെട്ടി മതില് നിര്‍മ്മിക്കുന്നതാണ് ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും തടഞ്ഞത്. വര്‍ഷങ്ങളായി ഇവിടെ കൃഷി ഇല്ലെന്നും ഇത് പഞ്ചായത്ത് സ്ഥലമായതിനാല്‍ വായനശാലയും അംഗന്‍വാടിയും വിപണന കേന്ദ്രവും നിര്‍മിക്കാനാണ് ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നത് എന്ന് പഞ്ചായത്ത് അധികൃതര്‍ വിശദികരിക്കുന്നു. പണിയുമായി പഞ്ചായത്ത് മുന്നോട്ടുപോയാന് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് സിബി കുന്നുമക്കര പറഞ്ഞു. ജനറല്‍ സെക്രട്ടറി മനോജ് ചക്കാലക്കല്‍, സുഭാഷ് മാടത്തിങ്കല്‍, എന്‍.ജി സേതുമാധവന്, പി.പരമേശ്വരന്, സി.വി. അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: