ജീവനക്കാരില്ല; തുറവൂര്‍ ആശുപത്രി പ്രവര്‍ത്തനം താളംതെറ്റി

Wednesday 22 March 2017 9:03 pm IST

തുറവൂര്‍: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലം പ്രവര്‍ത്തനം താളം തെറ്റുന്നു. അത്യാഹിത വിഭാഗത്തില്‍ രാത്രീയില്‍ രണ്ട് നഴ്‌സ് ആവശ്യമുള്ളപ്പോള്‍ഒരാള്‍ മാത്രമേ ഡ്യൂട്ടിയിലുണ്ടാകാറുള്ളു. 14 ഡോക്ടര്‍മാരുണ്ടെങ്കിലും രാത്രിയില്‍ ഇവിടെ ആരെയും കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആകെ ഒമ്പത് നഴ്‌സുമാര്‍ മാത്രമേ ഇവിടെ ജോലി ചെയ്യുന്നള്ളു. ഒന്നരക്കോടിയുടെ ആശുപത്രി കെട്ടിടം, മിനി ഓപ്പറേഷന്‍ തിയേറ്റര്‍ ,ഡയാലിസിസ് യൂണിറ്റ്, അത്യാഹിത വിഭാഗം, അമ്പത് ലക്ഷത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ സജ്ജമായിട്ടും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്. ഒമ്പതുലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച എക്‌സ്-റേ യൂണിറ്റിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. ഇവിടെ രണ്ട് കക്കുസുകള്‍ ഉണ്ടെങ്കിലും വൃത്തിഹീനമായിരിക്കുകയാണ്. ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ മരുന്നിന് മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട ദയനിയ സ്ഥിതിയാണ്. ദിനംപ്രതി ആയിരത്തോളം പേരെങ്കിലും മരുന്നിനും ചികിത്സയ്ക്കുമായി ഇവിടെ എത്തിച്ചേരുന്നുണ്ടെങ്കിലും അവര്‍ക്കെല്ലാം ആവശ്യത്തിനുള്ള മരുന്നുകള്‍ നല്‍കാന്‍ കഴിയുന്നില്ല. ആശുപത്രി വികസന സമിതിയില്‍ അംഗങ്ങളുടെ എണ്ണം കൂടുതലാണ്. നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത രാഷ്ടിയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ പോലും വികസന സമിതിയില്‍ കടന്നു കൂടിയിട്ടുണ്ട്. ഇപ്പോഴത്തെ ആശുപത്രി വികസന സമിതി പിരിച്ച് വിട്ട് യഥാര്‍ത്ഥ ജനപ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി പുതിയ ആശുപത്രി വികസന സമിതി രൂപീകരിക്കണമെന്ന ജനകീയാവശ്യം ശക്തമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.