ആലപ്പുഴ: ജലസ്വരാജ് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ കരുമാടിയില്‍ വിത്ത് പാകല്‍ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി പ്രവര്ത്തകന് കെ.വി. ദയാല്‍ നിര്‍വഹിച്ചു. ജൂണ്‍ അഞ്ച് മുതല്‍ ജില്ലയില്‍ ബൂത്തുതലത്തില്‍ നടത്തുന്ന വൃക്ഷത്തൈ നട്ടു സംരക്ഷിക്കുന്ന പദ്ധിക്കാവശ്യമായ തൈകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ജലദിനമായ ഇന്നലെ കരുമാടിയില്‍ തുടക്കമിട്ടത്.
ബൂത്ത്, പഞ്ചായത്ത് തലങ്ങളില്‍ ജലസ്വരാജ് ജലമിത്രങ്ങളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് മുഖ്യപ്രഭാഷണം നടത്തി. ജലസ്വരാജ് ജില്ലാ കണ്‍വീനര്‍ എം.പി. ഗോപകുമാര്‍ അദ്ധ്യക്ഷനായി. എല്‍.പി. ജയചന്ദ്രന്, ഡി. പ്രദീപ്, വി. ശ്രീജിത്ത്, എസ്. ഗോപകുമാര്‍, കെ. അനില്‍കുമാര്‍, ബിജു സാരംഗി, വി. സുരേഷ്കുമാര്‍, ബാലകൃഷ്ണന്, എന്നിവര്‍ സംസാരിച്ചു. 30 വരെ മണ്ഡലാടിസ്ഥാനത്തില്‍ ഉദ്ഘാടനങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: