കൊല്ലം: പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവിന്റെ മകനെ പോലീസ് അറസ്റ്റു ചെയ്തു. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരിയായ സിപിഎം വാര്‍ഡ് അംഗത്തിന്റെ മകന് ഫൈസല്‍ കമ്മീസിനെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.
കൊല്ലത്തെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ കമ്മീസിന്റെ ഉടമയാണ് ഫൈസല്‍. എട്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കൊല്ലം നഗരത്തില്‍ നടത്തിയ പിറന്നാള്‍ ആഘോഷത്തിനിടയില്‍ പ്രതിയും മറ്റ് നാലുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
ഒരു സീരിയല്‍ നടിയുടെ ഇടപെടലിലാണ് പെണ്‍കുട്ടിയില്‍ സിനിമാപ്രേമം വര്‍ധിപ്പിച്ചത്. ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ടെലിഫിലിമിലും ആല്‍ബത്തിലും പെണ്‍കുട്ടി അഭിനയിച്ചിട്ടുണ്ടത്രെ. പ്രതികള്‍ക്ക് വേണ്ടി ഇടപെട്ട ഈ സീരിയല്‍ നടിയെയും ഫൈസല്‍ ഒഴികെയുള്ള പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് ഈസ്റ്റ് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: