കൊടുങ്ങല്ലൂര്‍ മീനഭരണി: കോഴിക്കല്ലു മൂടല്‍ നാളെ

Wednesday 22 March 2017 9:08 pm IST

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് നാളെ കോഴിക്കല്ലു മൂടല്‍ നടക്കും. മീനമാസത്തിലെ തിരുവോണ നാളായ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ ചടങ്ങുകള്‍ ആരംഭിക്കും. വടക്കെ തിരുമുറ്റത്തെ രണ്ടു കോഴിക്കല്ലുകളും കുഴിച്ചുമൂടി മണ്‍തിട്ടയുണ്ടാക്കി അവകാശികളായ ഭഗവതി വീട്ടുകാര്‍ ചെമ്പട്ടു വിരിക്കും. തുടര്‍ന്ന് തച്ചോളി തറവാട്ടിലെ കോഴി ഹാജരുണ്ടോ എന്ന് മൂന്നുവട്ടം ചോദിക്കും. തുടര്‍ന്ന് ആദ്യമായി തച്ചോളി തറവാട്ടുകാര്‍ കോഴിയെ സമര്‍പ്പിക്കും .ആദ്യകാലത്തുണ്ടായിരുന്ന കോഴി വെട്ട് നിറുത്തിയതോടെയാണ് കോഴി സമര്‍പ്പണം തുടങ്ങിയത്.ദേവി ദാരികയുദ്ധം തുടങ്ങുന്നത് തിരുവോണനാളിലാണെന്നാണ് ഐതിഹ്യം. കോഴിക്കല്ലു മൂടിയില്‍ ശ്രീകുരുംബക്കാവിലേക്ക് ഭക്തജന പ്രവാഹം ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.