പുതുക്കാട്: നന്തിക്കര, നെല്ലായി മേഖലകളില്‍ വ്യാപകമായി നേന്ത്രവാഴ കുലകള്‍ മോഷണം പോയതായി പരാതി. ഒരാഴ്ചക്കിടെ മൂന്ന് വാഴ തോട്ടങ്ങളില്‍ നിന്നായി 150 ഓളം നേന്ത്രകുലകളാണ് മോഷണം പോയത്. കുറുമാലി അടിപ്പാതക്ക് സമീപം പാട്ടത്തിന് കൃഷി ചെയ്യുന്ന മുത്രത്തിക്കര സ്വദേശി മൂത്തേരി ദാസന്റെ നാല്പത് വാഴക്കുലകള്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം പോയത്. പരാതിയെ തുടര്‍ന്ന് പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: