വീടുകള്‍ സന്ദര്‍ശിച്ചു

Wednesday 22 March 2017 10:11 pm IST

കടുത്തുരുത്തി: കടുത്തുരുത്തി സി എ കെ.പി.തോംസണന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം മുണ്ടാറിലെ വീടുകള്‍ സന്ദര്‍ശിച്ചു.ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊലീസ് സംഘം മുണ്ടാറിലെത്തിയത്.പൊലീസ് പൊതുജനബന്ധം മെച്ചപ്പെടുത്തുകയും ഇതു വഴി കുറ്റകൃത്യങ്ങള്‍ തടയുകയുമാണ് പൊലീസ് ലക്ഷ്യമിടുന്നത്.മുണ്ടാര്‍ പോലുളള എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത സ്ഥങ്ങളില്‍ കുറ്റവാളികള്‍ ഒളിച്ചു താമസിക്കുന്നത് തടയാനും ഇത്തരത്തിലുളള കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഈ വിവരം പൊലീസിന് കൈമാറാനും ജനങ്ങള്‍ തയ്യാറായാല്‍ നാട്ടിലെ കുറ്റകൃത്യങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പൊലീസ് വിലയിരുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.