സ്‌നേഹമായി... അമ്മ.....

Monday 12 June 2017 1:00 am IST

കോഴിക്കോട്: അമ്മയുടെ മക്കള്‍ ആഹ്ലാദത്തിലാണ് എന്തെന്നാല്‍ കയ്യെത്തും ദൂരത്ത്, അല്ലെങ്കില്‍ ഒരു കൈ അകലത്തില്‍ അവര്‍ക്കൊപ്പം അമ്മയുണ്ട്. പാട്ടും പറച്ചിലും മാത്രമല്ല, കളിയും ചിരിയുമായാണ് അമ്മ അവര്‍ക്കൊപ്പമുള്ളത്. കരയുന്നവരുടെ കണ്ണീര്‍ തുടയ്ക്കുന്നു. സ്‌നേഹപൂര്‍വ്വം തലോടുന്നു. അതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല, പ്രായഭേദവുമില്ല. വെള്ളിമാടുകുന്ന് ബ്രഹ്മസ്ഥാനക്ഷേത്ര വാര്‍ഷിക മഹോത്സവത്തിനെത്തിയ അമ്മയെ കാണാന്‍ പതിനായിരങ്ങളാണ് ഇന്നലെ എത്തിയത്. എല്ലാവര്‍ക്കും എല്ലാം പറയാനുള്ളത് അമ്മയോട് മാത്രം. അമ്മയുടെ അനുഗ്രഹ പ്രഭാഷണം ആയിരുന്നു ആദ്യം. മക്കള്‍ക്ക് സ്‌നേഹപൂര്‍വ്വമുള്ള ഉപദേശമാണ് പ്രസംഗത്തിലുണ്ടായിരുന്നത്. ചെയ്യേണ്ടതും ചെയ്യരുത്താ തും അമ്മ അവര്‍ക്ക് പറഞ്ഞു കൊടുത്തു. ചിലതിനെല്ലാം ഉദാഹരണമായി കഥകളും പറഞ്ഞു കൊടുത്തു. പിന്നെ അമ്മയുടെ നേതൃത്വത്തില്‍ ഒന്നരമണിക്കൂറോളം നീണ്ട ഭജന. തുടര്‍ന്ന് നടന്ന ധ്യാനത്തിന് അമ്മ തന്നെ നേതൃത്വം നല്‍കി. അതിനുശേഷമായിരുന്നു മക്കള്‍ക്ക് ദര്‍ശനത്തിനുള്ള സമയം. ഓരോരുത്തരായി അമ്മയുടെ അടുത്തെത്തി, അമ്മയെ കണ്ടു പറയാനുള്ളതെല്ലാം പറഞ്ഞ് അമ്മയില്‍ നിന്ന് പ്രസാദവും വാങ്ങി മടങ്ങി. ധ്യാനത്തോടെയാണ് ഇന്ന ലെ രാവിലെ ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക മത്സോവത്തിന് തുടക്കമായത് തുടര്‍ന്ന് ലളിതാ സഹസ്രനാമാര്‍ച്ചന നടന്നു. അമ്മയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അമൃതപ്രസാദം സുവനീറിന്റെ പ്രകാശനം മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ നിര്‍വഹിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ് സുവനീര്‍ ഏറ്റുവാങ്ങി. അമൃത സ്വാശ്രയസംഘത്തിന്റെ ഉല്‍പന്നങ്ങളുടെ വിതരണ ഉദ്ഘാടനവും സ്വാശ്രയ സംഘം അംഗങ്ങള്‍ക്കായി സാരി വിതരണവും നടന്നു. സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി പ്രണവാമൃതാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി. സ്വാമിനി കൃഷ്ണാമൃത പ്രാണ, സ്വാമി അമൃത കൃപാനന്ദപുരി, സ്വാമി അമൃത ഗീതാനന്ദപുരി, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ എന്നിവര്‍ ഇന്നലെ നടന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്ന് രാവിലെ 5.30ന് ധ്യാ നം, തുടര്‍ന്ന് ലളിതാ സഹസ്രനാമാര്‍ച്ചന നടക്കും. രാ വിലെ 7.30ന് ശനിദോഷ നിവാരണപൂജയുണ്ടാകും. രാവിലെ 11 മണി മുതല്‍ അമ്മയുടെ സത്‌സംഗം, ഭജന തുടര്‍ന്ന് അമ്മയുടെ ദര്‍ശ നവും ഉണ്ടാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.