തിമര്‍ത്തുപെയ്ത മഴയിലും കാറ്റിലും വ്യാപക നഷ്ടം

Wednesday 22 March 2017 10:22 pm IST

  കൊല്ലങ്കോട് : വേനല്‍മഴ കഴിഞ്ഞ ദിവസം തിമര്‍ത്ത് പെയ്തതോടെ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. വടവന്നൂരില്‍ പാതയോരത്തും പാടത്തുമായി സ്ഥാപിച്ചിരുന്ന വലിയ പരസ്യബോര്‍ഡുകള്‍ ശക്തമായ കാറ്റില്‍ നിലംപൊത്തി. കൊല്ലങ്കോട് പുതുനഗരം പ്രധാന പാതയില്‍ കരിപ്പോടില്‍ പാതയൊരത്ത് വന്‍മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ മുറിഞ്ഞ് റോഡില്‍ വീണതും ഗതാഗതം തടസപ്പെടുവാന്‍ കാരണമായി. വടവന്നൂര്‍ പഞ്ചായത്തിലെ ഊട്ടറ ആലമ്പള്ളം റോഡില്‍ വാട്ടയാറില്‍ റോഡിലെ വെള്ളക്കെട്ട് വാഹനങ്ങള്‍ കടന്നു പോകാന്‍ പ്രയാസപ്പെട്ടു.സമീപത്തുള്ള മരം മുറിക്കുകയും അനുബന്ധന സാമഗ്രികള്‍ ഉണ്ടാക്കുന്ന കമ്പനിയിലെ മാലിന്യങ്ങള്‍ വെള്ളം ഒഴുകന്ന ചാലില്‍ കെട്ടിക്കിടന്നതാണ് വെള്ളക്കെട്ടിന് കാരണമായതെന്നും നാട്ടുകാര്‍ ആരോപിച്ചു. കൊല്ലങ്കോട് ടൗണില്‍ ഓടകള്‍ വൃത്തിയാക്കാത്തതിനാല്‍ മലിനജലം റോഡിലൂടെ ഒഴുകി മലിനമായി തീര്‍ന്നു.എലവഞ്ചേരി പഞ്ചായത്തില്‍ പനന്തുറുവ വട്ടേക്കാട് കാറ്റിലും മഴയിലും കിട്ട ജാനു ദമ്പതികളുടെ വീട് തകര്‍ന്നു.അസുഖം ബാധിച്ച് കിടപ്പിലായ ഇവരുടെ വീട് തകര്‍ന്നത് വാര്‍ദ്ധക്യത്തില്‍ വീണ്ടു വേദനയിലാക്കി. തിമര്‍ത്തു പെയ്ത മഴ വെള്ള പ്രളയം ഉണ്ടാക്കിയതോടൊപ്പം കാറ്റില്‍ കനത്ത നാശനഷ്ടവും വരുത്തിവെച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.