എസ്ഫ്‌ഐ അക്രമം; യുവമോര്‍ച്ച പ്രതിഷേധമാര്‍ച്ച് നടത്തി

Wednesday 22 March 2017 11:38 pm IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലുള്ള സ്പെന്‍സര്‍ ജംക്ഷനില്‍ വച്ച് യൂണിവേഴ്സിറ്റിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യുവമോര്‍ച്ച കാട്ടാക്കട മണ്ഡലം പ്രസിഡന്റ് അജിത്കുമാര്‍ സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്ത് കാറിലുള്ള വരെ മര്‍ദ്ദിച്ചതില്‍ പ്രതിക്ഷേധിച്ച് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചുനടത്തി. പ്രതിഷേധ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ജെ.ആര്‍. അനുരാജ് ഉദ്ഘടാനം ചെയ്തു . വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ കൈകൊണ്ടതിനാല്‍ വിദ്യാര്‍ത്ഥി പിന്തുണ കുറഞ്ഞുവരുന്നതില്‍ വിറളിപൂണ്ട എസ്എഫ്‌ഐ നേതാക്കള്‍ കലാലയങ്ങളില്‍ മുഴുവന്‍ അക്രമം അഴിച്ചുവിടുകയാണെന്ന് അനുരാജ് പറഞ്ഞു. അക്രമം തടയേണ്ട ഭരണകൂടം ഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണ്. ഭരണസിരാകേന്ദ്രമായാ സെക്രട്ടറിയേറ്റിനുമുന്നില്‍ നടന്ന അക്രമത്തില്‍ പങ്കാളികളായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞിട്ടും അവരെ അറസ്റ്റു ചെറിയാത്തത് ഇതിനു ഉദാഹരണമാണ്. ഭരണകൂട തണലില്‍ എന്തും ചെയ്യാമെന്ന എസ്എഫ്‌ഐയുടെ ദാര്‍ഷ്ട്ട്യത്തെ വിദ്യാര്‍ത്ഥിസംഘടനകള്‍ ഒന്നിച്ചു ചെറുക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായാസമരപരിപാടികള്‍ നേരിടേണ്ടിവരുമെന്നും അനുരാജ് പറഞ്ഞു ജില്ലാ വൈസ് പ്രസിഡന്‍് വിഷുദേവ് അദ്ധ്യക്ഷനായിരുന്നു. രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ജില്ലാനേതാക്കളായ രഞ്ജുചന്ദ്രന്‍, ചന്ദ്രകിരണ്‍, സതീഷ്, ഉണ്ണിക്കണ്ണന്‍, നന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.