കാലടി: കാലടി സംസ്കൃത സര്‍വ്വകലാശാല കലോത്സവത്തിന്റെ മറവില്‍ എസ്എഫ്ഐയുടെ സദാചാര ഗുണ്ടായിസം. കലോത്സവത്തില്‍ പങ്കെടുക്കുവാനായി കാലടിയില്‍ എത്തിയ തിരുര്‍, തിരുവനന്തപുരം സെന്ററുകളിലെ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെയാണ് എസ്എഫ്ഐക്കാര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ചൊവ്വാഴ്ച രാത്രി ഇവര്‍ താമസിച്ച മുറിയുടെ വാതില്‍ ചവിട്ടിപൊളിച്ച് കാവിമുണ്ട് ഉടുത്തവരെ മുണ്ട് വലിച്ച് കീറുകയും മര്‍ദ്ദിക്കുകയും കൈയ്യില്‍ കെട്ടിയിരുന്ന രാഖി വലിച്ച് പൊട്ടിക്കുകയും ചെയ്തു. കാലടി സെന്ററില്‍ കാവി ഉടുക്കരുത് എന്നും കാവി ഉടുത്ത് പുറത്ത് ഇറങ്ങിയാല്‍ തിരുവനന്തപുരം സെന്ററിലേയ്ക്ക് തിരിച്ച് പോകില്ലെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടികള്‍ അടക്കം താമസിക്കുന്ന മുറിയിലേക്ക് മുളക് പൊടി എറിയുകയും ചെയ്തു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അജ്മല്‍, അന്‍ജിത്ത് രാജ്, വാളന്ണ്ടിയര് മാരായ ഹേമന്ത്, ശരത്ത് കുമാര്‍ നിധിന്, സ്റ്റിബിന്‍ തുടങ്ങിയവരും പുറമേ നിന്നുള്ള പത്തോളം പേരും ചേര്‍ന്നാണ് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ കാലടി പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: